സ്വകാര്യവല്‍ക്കരണവും സ്വദേശിവല്‍ക്കരണവും ഗള്‍ഫില്‍ പൊടിപൊടിക്കുമ്പോള്‍ പ്രവാസിയുടെ നെഞ്ചിടിപ്പ് കൂടുകയായിരുന്നു. ഈ വേളയിലാണ് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്ന വിവരം. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യന്‍ വിപണികളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും പ്രവാസികള്‍ക്ക് സന്തോഷമാണ്. അവരുടെ വിയര്‍പ്പൊഴുക്കലിന് മൂല്യം കൂടുതല്‍ ലഭിക്കുന്ന സമയമാണിത്.